കോണ്‍ഗ്രസ് നേതാവ് കെ മുഹമ്മദലി അന്തരിച്ചു

Update: 2022-09-20 04:23 GMT

ആലുവ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം എംഎല്‍എയുമായിരുന്ന കെ മുഹമ്മദലി കൊച്ചിയില്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 74 വയസ്സായിരുന്നു.

ആലുവ നിയോജകമണ്ഡലത്തെ ആറ് തവണ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.

1946 മാര്‍ച്ച് 17ന് ആലുവ പട്ടരുമഠം കൊച്ചുണ്ണിയുടെയും നബീസയുടെയും മകനായി ജനനം. കെഎസ്എയുവിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ജില്ലാ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ്സില്‍ സംസ്ഥാനഭാരവാഹിയായും പ്രവര്‍ത്തിച്ചു.

കോണ്‍ഗ്രസ്സിലെത്തിയശേഷം കെപിസിസി എക്യിക്യൂട്ടീവ് കമ്മിറ്റി അംഗം, എഐസിസി അംഗം, എംജി- കുസാറ്റ് സര്‍വകലാശാല സെനറ്റ് അംഗം, കെടിഡിസി ഡയറക്ടര്‍, സിയാല്‍ ഡയറക്ടര്‍ തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചു.

നസിം ബീവിയാണ് ഭാര്യ. രണ്ട് മക്കള്‍.

Tags: