കോണ്‍ഗ്രസ്സിന്റെ കെ റെയില്‍ പ്രതിഷേധം ഐഎഫ്എഫ്‌കെ വേദിയിലും

Update: 2022-03-22 11:51 GMT

തിരുവനന്തപുരം; കെ റെയില്‍ സര്‍വേക്കെതിരേ നടക്കുന്ന പോലിസ് നടപടിക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ ചലച്ചിത്രമേള വേദിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സമരങ്ങളോട് നരേന്ദ്ര മോദി സര്‍ക്കാര്‍ എടുക്കുന്ന അതേ സമീപനമാണ് പിണറായിയുടേതെന്നും മുഖ്യമന്ത്രി തുറന്ന ചര്‍ച്ചക്ക് തയ്യാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഷാഫി പറമ്പില്‍ എംഎല്‍എ സമരത്തിന് നേതൃത്വം നല്‍കി.

പ്രധാനവേദിയായ ടാഗോറിനു മുന്നിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

കെ റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമെഴുതിയ ബാനറുകളും പ്രതിഷേധക്കാര്‍ കയ്യിലെടുത്തിരുന്നു.

ഏതാധിപതികള്‍ക്കെതിരേ സമരങ്ങള്‍ കെട്ടിപ്പടുക്കാന്‍ സിനിമകള്‍ എന്നും പ്രചോദനമായിട്ടുണ്ടെന്നും അതാണ് ചലച്ചിത്രമേള സമരവേദിയാക്കി നിശ്ചയിച്ചതെന്നുും ഷാഫി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് ഷാഫി പറമ്പില്‍ എംഎല്‍എ.

Tags: