കേരളത്തില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ല; സ്ഥിരീകരിച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ലെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ആദ്യം വിജയിക്കൂ, എന്നിട്ടാകാം ബാക്കി കാര്യങ്ങള്‍ എന്ന സന്ദേശമാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കേരളത്തിലെ നേതൃത്വത്തിന് നല്‍കിയത്. നിലവില്‍ കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും പരിഗണിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഭംഗിയായി നടത്തണമെന്നും തുടര്‍ന്ന് തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്‌തെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നേതൃത്വം കൂടിക്കാഴ്ച നടത്തിയിരുന്നു. കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്നും അതിനുള്ള തന്ത്രങ്ങള്‍ രൂപീകരിക്കണമെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. പാര്‍ട്ടി വിജയിക്കാനുള്ള നടപടികളെ കുറിച്ച് നിലവില്‍ ആലോചിക്കണമെന്നും വിജയം കൈവരിച്ച ശേഷമായിരിക്കണം മറ്റു കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.