എന്‍എസ്എസ്-എസ്എന്‍ഡിപി വിമര്‍ശനങ്ങളെ പ്രതിരോധിക്കാതെ കോണ്‍ഗ്രസ്

'എല്ലാവരുമായും സൗഹൃദത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നു'; കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

Update: 2026-01-18 14:39 GMT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ എന്‍എസ്എസ്-എസ്എന്‍ഡിപി വിമര്‍ശനങ്ങളെ പ്രതിരോധിക്കാതെ കോണ്‍ഗ്രസ്. എല്ലാവരുമായും സൗഹൃദത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നുവെന്നും നല്ല യോജിപ്പാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ആ ബന്ധം നിലനിര്‍ത്തി പോകുമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. എന്തെങ്കിലും പ്രയാസങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കാനാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം മുഖ്യമന്ത്രി പറഞ്ഞ രാഷ്ട്രീയ പ്രസംഗത്തിന് മറുപടിയായിരുന്നുവെന്നാണ് സണ്ണി ജോസഫിന്റെ വിശദീകരണം. സജി ചെറിയാനാണ് അത് വിവാദമാക്കിയത്, അതിനേയാണ് എതിര്‍ക്കേണ്ടതെന്നും സണ്ണി ജോസഫ് പറഞ്ഞു

Tags: