സംഘടനാവിരുദ്ധ പ്രവര്‍ത്തനം; പാലക്കാട്ട് മൂന്നുപേരെ പുറത്താക്കി കോണ്‍ഗ്രസ്
സ്ഥാനാര്‍ഥിക്കെതിരേ പ്രവര്‍ത്തിച്ചു
പാലക്കാട്: സ്ഥാനാര്‍ഥിക്കെതിരേ പ്രവര്‍ത്തിച്ചതില്‍ നടപടിയെടുത്ത് കോണ്‍ഗ്രസ്. സംഘടനാവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് മൂന്നുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് അംഗം കാജാ ഹുസൈന്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സദ്ദാം ഹുസൈന്‍, മുന്‍ വണ്ടാഴി പഞ്ചായത്ത് അഗം ഷാനവാസ് സുലൈമാന്‍ എന്നിവരെയാണ് പുറത്താക്കിയത്. പാലക്കാട് നഗരസഭയില്‍ സദ്ദാം ഹുസൈന്റെ വ്യാപാര സംഘടനയുടെ പേരില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ വിവിധയിടങ്ങില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് സദ്ദാം ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്.