ചരിത്ര കൗണ്‍സില്‍ വെബ്‌സൈറ്റിലെ സ്വാതന്ത്ര്യദിനാഘോഷ പോസ്റ്ററില്‍ നിന്ന് നെഹ്രുവിനെ ഒഴിവാക്കിയത് പരിഹാസ്യമെന്ന് കോണ്‍ഗ്രസ്

Update: 2021-08-29 06:15 GMT

ന്യൂഡല്‍ഹി: ഇന്ത്യ ചരിത്രഗവേഷണ കൗണ്‍സില്‍ വെബ്‌സൈറ്റിന്റെ സ്വാതന്ത്ര്യദിനാഘോഷ പോസ്റ്ററില്‍ നിന്ന് നെഹ്രുവിന്റെ ചിത്രം ഒഴിവാക്കിയതിനെതിരേ കോണ്‍ഗ്രസ് രംഗത്ത്.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം സൂചിപ്പിക്കുന്ന ആസാദി കി അമൃത് മഹോല്‍സവ് പോസ്റ്ററില്‍ നിന്ന് ഇന്ത്യുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ചിത്രം ഒഴിവാക്കിയത് പരിഹാസ്യമാണെന്ന് പി ചിദംബരം പറഞ്ഞു. പേര് ഒഴിവാക്കിയതിന് ഐസിഎച്ച്ആര്‍ മെമ്പര്‍ സെക്രട്ടറി നല്‍കി വിശദീകരണം അതിനേക്കാള്‍ പരിഹാസ്യമാണെന്നും മുന്‍ ധനമന്ത്രി കൂടിയായ ചിദംബാരം ആരോപിച്ചു.

മോട്ടോര്‍ കാറിന്റെ ആഘോഷത്തില്‍ നിന്ന് ഹെന്‍ട്രി ഫോര്‍ഡിനെ ഒഴിവാക്കുമോ? വിമാനങ്ങളുടെ ആഘോഷത്തില്‍ നിന്് റൈറ്റ് സഹോദരന്മരെ? ശാസ്ത്രത്തില്‍ നിന്ന് സി വി രാമനെ?- അദ്ദേഹം ചോദിച്ചു. 

വെബ്‌സൈറ്റില്‍ ഉപയോഗിക്കാന്‍ പല കാര്‍ഡുകളിലൊന്നാണ് ഇതെന്നും ചില സാങ്കേതിക കാരണങ്ങളാല്‍ മറ്റ് ചിത്രങ്ങള്‍ വന്നില്ലെന്നും ഐസിഎച്ച്ആര്‍ മംബര്‍ സെക്രട്ടറി ഓം ജി ഉപാധ്യായ പറഞ്ഞു. മഹാത്മാ ഗാന്ധി, ബി ആര്‍ അംബേദ്കര്‍, സര്‍ദാര്‍ പട്ടേല്‍, നേതാജി സുഭാസ് ബോസ്, രാജേന്ദ്ര പ്രസാദ്, മദന്‍ മോഹന്‍ മാളവ്യ, ഭഗത് സിംഗ്, ഹിന്ദു മഹാസഭ സ്ഥാപകന്‍ വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്നിവരുടെ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Tags:    

Similar News