കണ്ണൂരില്‍ മേയര്‍ സ്ഥാനത്തിനു വേണ്ടി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് വോട്ടെടുപ്പ്; ടി ഒ മോഹനന്‍ മേയറാവും

Update: 2020-12-27 07:42 GMT

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി ടി ഒ മോഹനനെ തിരഞ്ഞെടുത്തു. മേയര്‍ സ്ഥാനത്തിന് ഒന്നിലധികം പേര്‍ അവകാശവാദമുന്നയിച്ച സാഹചര്യത്തില്‍ വോട്ടെടുപ്പ് നടത്തിയാണ് മോഹനനെ തിരഞ്ഞെടുത്തത്. യുഡിഎഫിന് ലഭിച്ച ഒരേയൊരു കോര്‍പറേഷനാണ് കണ്ണൂരിലേത്.

കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന് ജോര്‍ജ്, മുന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് തുടങ്ങിയവരാണ് മോഹനനു പുറമേ അവകാശവാദമുന്നയിച്ചിരുന്നത്. ആരും വിട്ടുകൊടുക്കാന്‍ തയ്യാറാവത്തതിനാല്‍ നേതൃത്വം വോട്ടെടുപ്പിലൂടെ മേയറെ നിശ്ചയിക്കാന്‍ തീരുമാനിച്ചു. രഹസ്യബാലറ്റ് വഴി നടത്തിയ തിരഞ്ഞെടുപ്പില്‍ മോഹനന് 11 അംഗങ്ങളുടെയും പി കെ രാഗേഷിന് 9 പേരുടെയും പിന്തുണ കിട്ടി. മാര്‍ട്ടിന്‍ ജോര്‍ജ് മല്‍സരത്തില്‍ നിന്ന് അവസാന നിമിഷം പിന്‍മാറി.