ബാബരി മസ്ജിദ് പൊളിക്കുന്നത് തടയാന്‍ സാധിക്കുമായിരുന്നിട്ടും കോണ്‍ഗ്രസ് അത് ചെയ്തില്ല; ദിഗ്‌വിജയ് സിങ്

ബാബരി മസിജിദുമായി ബന്ധപ്പെട്ട ഉള്‍ക്കഥകളൊന്നും തനിക്ക് അറിയില്ല. പക്ഷേ പള്ളി പൊളിച്ചത് തങ്ങളല്ലെന്ന് കാട്ടി സുപ്രീംകോടതിയില്‍ വിശ്വഹിന്ദു പരിഷത്ത് നല്‍കിയ സത്യവാങ്മൂലം അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവു വിശ്വാസത്തിലെടുത്തെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-08-07 09:13 GMT

ന്യൂഡല്‍ഹി: 1992 ഡിസംബറില്‍ ബാബരി മസ്ജിദ് ഹിന്ദുത്വര്‍ തകര്‍ക്കുന്നത് തടയാന്‍ സാധിക്കുമായിരുന്നിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിന് വേണ്ട നടപടികള്‍ കൈക്കൊണ്ടില്ലെന്ന രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ്.

ബാബരി മസിജിദുമായി ബന്ധപ്പെട്ട ഉള്‍ക്കഥകളൊന്നും തനിക്ക് അറിയില്ല. പക്ഷേ പള്ളി പൊളിച്ചത് തങ്ങളല്ലെന്ന് കാട്ടി സുപ്രീംകോടതിയില്‍ വിശ്വഹിന്ദു പരിഷത്ത് നല്‍കിയ സത്യവാങ്മൂലം അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവു വിശ്വാസത്തിലെടുത്തെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ അന്നത്തെ അലംഭാവത്തില്‍ താനിപ്പോള്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തെയും കേന്ദ്ര സേനയെയും ഉപയോഗിച്ച് പ്രതിരോധ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ബാബരി മസ്ജിദ് തകര്‍ക്കുന്നതില്‍ നിന്ന് സംരക്ഷിക്കാമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതു ചെയ്തില്ല.

Similar News