അനുമോദന സദസ്സ് സംഘടിപ്പിച്ചു

Update: 2021-02-25 18:14 GMT

പുത്തനത്താണി: ചുങ്കം പ്രവാസി യു.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ചുങ്കം പ്രദേശത്ത് നിന്നും തെരെഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികള്‍, സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവ് എന്നിവരെ അനുമോദിച്ചു. ആതവനാട് ഗ്രാമപഞ്ചായത്തംഗങ്ങളായ എം.കെ കുഞ്ഞഹമ്മദ്, എം.കെ സകരിയ്യ, കരിങ്കപ്പാറ റുബീന, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തംഗം റിംഷാന സാഹിര്‍, സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവ് കെ.സി ഖാലിദ് എന്നിവരെയാണ് അനുമോദിച്ചത്.


ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി സിനോബിയ ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ ചെയര്‍മാന്‍ പാറമ്മല്‍ അബു അധ്യക്ഷത വഹിച്ചു. കെ.പി കുഞ്ഞലവി , കെ റഹിം, സി.പി ഹകീം ,ഹസ്സന്‍, കെ.പി ബഷീര്‍, സി.പി റഷീദ് സംസാരിച്ചു.




Tags:    

Similar News