വ്യക്തിസുരക്ഷാ കിറ്റുകളുടെ ദൗര്‍ലഭ്യം: കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ്; കൊവിഡ് 19 ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരവും നല്‍കണം

Update: 2020-04-05 10:44 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 ചികില്‍സയ്ക്ക് അത്യാവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ (പിപിഇ) ലഭ്യമാക്കാത്തതിനെതിരേ കോണ്‍ഗ്രസ് നേതാവും ആള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റുമായ സുസ്മിത ദേവ്. കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് സുസ്മിത ദേവ് കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ചത്.

എപ്പോഴാണ് കേന്ദ്രം കൊറോണ രോഗികളെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ആശുപത്രി ജോലിക്കാര്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ നല്‍കുകയെന്ന് അവര്‍ ചോദിച്ചു. 62 ലക്ഷം സുരക്ഷാ കിറ്റുകള്‍ ആവശ്യമായ ഇന്ത്യയില്‍ ഇന്ന് 3.5 ലക്ഷം കിറ്റുകള്‍ മാത്രമാണ് ഉള്ളത്. ഹെല്‍മെറ്റും റെയിന്‍ കോട്ടും ധരിച്ച് രോഗികളെ പരിശോധിക്കുന്നതുകൊണുമ്പോള്‍ ദുഃഖം തോന്നുന്നുവെന്നും അവര്‍ പറഞ്ഞു.

പിപിഇ പെട്ടെന്ന് വിതരണം ചെയ്യാനും കഴിയില്ല. ഉണ്ടാക്കിയാല്‍ തന്നെ അത് ആദ്യം ടെസ്റ്റ് ചെയ്യണം. എത്ര ഏജന്‍സികളാണ് ഇത്തരം കിറ്റുകള്‍ വിതരണം ചെയ്യുന്നതെന്ന് ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

വെന്റിലേറ്ററുകളുടെ അഭാവത്തെ കുറിച്ചും അവര്‍ സംസാരിച്ചു. രാജ്യത്ത് ഇന്ന് 40000 വെന്റിലേറ്ററുകളാണ് ഉള്ളത്. അതില്‍ 20000-30000 മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ഈ സമയത്ത് എങ്ങനെയാണ് ചികില്‍സ നടത്തുകയെന്നും അവര്‍ ചോദിച്ചു.  

Tags:    

Similar News