'വിവാദ ഉത്തരവ് തെറ്റിദ്ധാരണയുണ്ടാക്കി, ആശംസാ കാര്‍ഡ് തപാലിലോ വാട്‌സാപ്പിലോ നല്‍കിയാല്‍ മതി'-മന്ത്രി ശിവന്‍കുട്ടി

മുഖ്യമന്ത്രിയുടെ ആശംസാ കാര്‍ഡുകള്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥികളുടെ വീടുകളില്‍ നേരിട്ട് എത്തിക്കണമെന്ന ഉത്തരവാണ് പിന്‍വലിച്ചത്

Update: 2021-05-30 12:23 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആശംസാ കാര്‍ഡുകള്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥികളുടെ വീടുകളില്‍ നേരിട്ട് എത്തിക്കണമെന്നുള്ള വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചു. തപാലിലോ വാട്‌സാപ്പിലോ നല്‍കിയാല്‍ മതിയാകുമെന്നാണ് പുതിയ തീരുമാനം. പ്ലസ് വണ്‍ പരീക്ഷക്കുള്ള പാഠഭാഗങ്ങള്‍ ഉടന്‍ നിര്‍ണയിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ പ്രവേശനോത്സവഗാനം മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം നിര്‍വഹിച്ച ചടങ്ങിലായിരുന്നു ഈ വിശദീകരണമുണ്ടായത്. തെറ്റിദ്ധാരണ മൂലമാണ് വിവാദമുണ്ടായതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

'ഏറെ കരുതല്‍ വേണ്ട സന്ദര്‍ഭമാണിതെന്നും ദുരന്ത ഭീഷണി ഒഴിയുന്ന മുറക്ക് വിദ്യാലയത്തിലേക്ക് വരാമെന്നും' ഉള്ള മുഖ്യമന്ത്രിയുടെ ആശംസാ കാര്‍ഡിലാണ് വിവാദമുണ്ടായത

Tags:    

Similar News