ദക്ഷിണ സുഡാനിലെ സംഘര്‍ഷം; അക്രമത്തെ അപലപിച്ച് യുഎന്‍

Update: 2026-02-09 08:46 GMT

സുഡാന്‍: ദക്ഷിണ സുഡാനില്‍ വര്‍ധിച്ചുവരുന്ന അക്രമത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അപലപിക്കുകയും എല്ലാത്തരം സൈനിക നടപടികളും ഉടന്‍ അവസാനിപ്പിക്കാന്‍ എല്ലാ കക്ഷികളോടും അഭ്യര്‍ഥിക്കുകയും ചെയ്തു. പരസ്പര സംഭാഷണത്തിലൂടെ പിരിമുറുക്കം കുറയ്ക്കാന്‍ അന്റോണിയോ ഗുട്ടെറസ് എല്ലാ കക്ഷികളോടും അഭ്യര്‍ഥിച്ചു.

അക്രമങ്ങളെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ശക്തമായി അപലപിച്ചതായി സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.ദക്ഷിണ സുഡാനിലെ അവശ്യ വിതരണ പാതകളിലൂടെയുള്ള ചലനത്തിനും അരക്ഷിതാവസ്ഥയ്ക്കും ഉള്ള നിയന്ത്രണങ്ങള്‍ മാനുഷിക സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ടെന്നും ഇത് സാധാരണക്കാര്‍ക്കും സഹായ പ്രവര്‍ത്തകര്‍ക്കും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ ആഴ്ചയില്‍ മാത്രം രാജ്യത്തുടനീളം നടന്ന സംഭവങ്ങളില്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ വാഹനവ്യൂഹങ്ങള്‍ക്ക് നേരെയുള്ള ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍, മെഡെസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ് ആശുപത്രിക്ക് നേരെയുള്ള വ്യോമാക്രമണം, സേവ് ദി ചില്‍ഡ്രന്‍സ് ഫീല്‍ഡ് ഓഫീസ് കത്തിക്കല്‍, അതിന്റെ ആരോഗ്യ കേന്ദ്രം നശിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് ഫര്‍ഹാന്‍ ഹഖ് റിപോര്‍ട്ട് ചെയ്തു.

Tags: