പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മരിച്ചവരുടെ എണ്ണം നാലായി

Update: 2021-07-08 05:24 GMT

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. ബുധനാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

പുഛാല്‍ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ നേരത്തെ രണ്ട് പേരുടെ മരണം റിപോര്‍ട്ട് ചെയ്തിരുന്നു.

ഇതോടെ തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ട് പേരും ലഷ്‌കര്‍ പ്രവര്‍ത്തകരായ രണ്ട് പേരുമാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.

കുല്‍ഗം പോലിസും 1ആര്‍ആര്‍ വിഭാഗവും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തിയത്.