ബാരമുള്ളയിലും ഏറ്റുമുട്ടല്‍; നാല് സായുധര്‍ കൊല്ലപ്പെട്ടു

Update: 2022-04-22 05:05 GMT

ബാരമുള്ള: ജമ്മു കശ്മീരിലെ ബാരമുള്ളയിലും സായുധരും സുരക്ഷാസേനയും ഏറ്റുമുട്ടി. ഇവിടെ ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പടെ നാല് സായുധര്‍ മരിച്ചതായി ജമ്മു കശ്മീര്‍ പോലിസ് പറഞ്ഞു.

ലഷ്‌കര്‍ കാന്‍ഡറായ യൂസുഫ് കന്‍ട്രുവാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഇയാള്‍ മോസ്റ്റ് വാണ്‍ട്ടഡ് പട്ടികയിലെ ആദ്യ പത്തില്‍ ഒരാളാണ്. 

മല്‍വ പ്രദേശത്ത് പോലിസും സൈന്യവും സംയുക്തമായി തിരച്ചില്‍ നടത്തുന്നുണ്ട്.

ഒരു തിരച്ചലിനെത്തുടര്‍ന്നാണ് സുരക്ഷാസേന പ്രദേശത്തെത്തിയത്. സേനയെ കണ്ട ഉടന്‍ സായുധര്‍ വെടിയുതിര്‍ത്തു. നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഒരു ഓഫിസര്‍ക്കും പരിക്കേറ്റു.

ഇന്ന് തന്നെ മറ്റ് രണ്ട് ഇടങ്ങളില്‍ സൈന്യവും സുരക്ഷാസേനയും ഏറ്റുമുട്ടിയിരുന്നു.