കടയ്ക്കലില്‍ അയല്‍വാസികള്‍ തമ്മില്‍ കത്തിക്കുത്ത്; ഒരു മരണം

Update: 2022-03-10 04:58 GMT


കൊല്ലം; കൊല്ലം കടയ്ക്കല്‍ കാറ്റാടിമൂട്ടില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നു നടന്ന കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു.

കാറ്റടിമൂട് പേരയത്ത് കോളനിയില്‍ ജോണി എന്ന് വിളിക്കുന്ന ജോണ്‍സനാണ് മരിച്ചത്. 44 വയസായിരുന്നു. അയല്‍വാസിയായ ബാബുവാണ് കുത്തിയത്.

സംഭവത്തിന് ശേഷം പ്രതി ഒളിവില്‍പ്പോയി. മൃതദേഹം കടയ്ക്കല്‍ താലുക്കാശുപത്രിയിലേക്ക് മാറ്റി. പോലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.