ആനപ്പാറയില്‍ അയല്‍വാസികള്‍ തമ്മില്‍ സംഘര്‍ഷം; യുവാവിനു വെട്ടേറ്റു

Update: 2022-08-01 17:34 GMT

മാള: അഷ്ടമിച്ചിറ അണ്ണല്ലൂരിനടുത്ത് ആനപ്പാറയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു. നന്ദിരവീട്ടില്‍ സുഭാഷിനാണ് (40) ഇടത്തെ കൈയുടെ തോളിന് താഴെ വെട്ടേറ്റത്. ഇന്ന് വൈകീട്ട് ഏഴുമണിയോടെ ആയിരുന്നു സംഭവം.

പരിക്കേറ്റ സുഭാഷിനെ വിദഗ്ധ ചികില്‍സയ്ക്കായി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ പയ്യാക്കല്‍ രാജേഷ് (39) ആണ് വെട്ടിയത്. മാള പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

Tags:    

Similar News