ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് നടത്തി

Update: 2022-08-25 15:36 GMT

മാള: മാള ഗ്രാമപഞ്ചായത്തില്‍ താമസിച്ച് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് നടത്തി. തോംസണ്‍ ടൈല്‍ ഫാക്ടറി അണ്ണല്ലൂരില്‍ വെച്ച് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 90 തൊഴിലാളികള്‍ പരിശോധനക്ക് വിധേയരായി.

മലേറിയ, മന്ത്, ക്ഷയം, കുഷ്ഠം, എയ്ഡ്‌സ് തുടങ്ങിയ വിവിധ രോഗങ്ങള്‍ക്കുള്ള പരിശോധനകള്‍ നടത്തി. ഡോ. അനു മേരി സാമിന്റെ നേതൃത്വത്തില്‍ ഉള്ള ജില്ലാ സംഘം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ എ പ്രകാശ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി വി ജിജു, അമല്‍ ആന്റണി, ബെന്‍സി സി ബാബു, ആശാ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകന്‍ റോയ് ആത്തപ്പിള്ളി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. അണ്ണല്ലൂര്‍ ഉള്ള തോംസണ്‍ ടൈല്‍ ഫാക്ടറി, ശാലോം ടൈല്‍ ഫാക്ടറി, സെന്റ് ആന്റനീസ് ടൈല്‍ ഫാക്ടറി എന്നിവിടങ്ങളിലുള്ള ഇതരസംസ്ഥാനതൊഴിലാളികളാണ് പരിശോധനയില്‍ പങ്കെടുത്തത്.

Tags:    

Similar News