സിപി നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Update: 2021-10-01 06:45 GMT

തിരുവനന്തപുരം: മുന്‍ചീഫ് സെക്രട്ടറി സിപി നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മികവുറ്റ ഭരണതന്ത്രജ്ഞനും സാഹിത്യകാരനുമായിരുന്നു സിപി നായര്‍. ചീഫ് സെക്രട്ടറി എന്ന നിലയിലും ഭരണ പരിഷ്‌കാര കമ്മിഷന്‍ അംഗമെന്ന നിലയിലും മറ്റും അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങള്‍ ശ്രദ്ധേയമാണ്. സാഹിത്യത്തിന് പൊതുവിലും നര്‍മ്മ സാഹിത്യ രംഗത്തിന് പ്രത്യേകിച്ചും അദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയുണ്ടായി. അപ്രതീക്ഷിതമായ വിയോഗമാണിതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

നിയമസഭാ സ്പീക്കര്‍

സിപി നായരുടെ നിര്യാണത്തില്‍ സ്പീക്കര്‍ എംബി രാജേഷ് അനുശോചിച്ചു. ചീഫ് സെക്രട്ടറി എന്ന നിലയിലും ഭരണ പരിഷ്‌കാര കമ്മിഷന്‍ അംഗമെന്ന നിലയിലും ശ്രദ്ധേയനായി. നര്‍മ്മം വിതറിയ രചനകളിലൂടെ ഓര്‍ക്കപ്പെടുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെതെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ സ്പീക്കറും പങ്കു ചേര്‍ന്നു.

Tags: