കല്യാണ്‍ സിങിന്റെ മരണത്തില്‍ അനുശോചനം; അലിഗഡ് വിസിക്കെതിരില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി

Update: 2021-08-25 15:04 GMT

അലിഗഡ്: ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിങിന്റെ മരണത്തില്‍ അനുശോചിച്ച അലിഗഡ് വിസിക്കെതിരില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി. കല്യാണ്‍ സിങിന്റെ മരണത്തില്‍ അനുശോചിച്ച അലിഗഡ് വിസിക്കെതിരേ സര്‍വകലാശാലയില്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു. സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ പേരിലാണ് പോസ്റ്റര്‍. കുറ്റവാളിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് മറക്കാനാകാത്ത കുറ്റമാണെന്ന് പോസ്റ്ററില്‍ പറയുന്നു.


വൈസ് ചാന്‍സിലറുടെ പ്രവൃത്തി സര്‍വകലാശാല ചരിത്രത്തിന് അപമാനമാണെന്നും കല്യാണ്‍ സിങ് ബാബരി മസ്ജിദ് കേസിലെ പ്രതിയാണെന്നും വിദ്യാര്‍ത്ഥികളുടെ പേരിലുള്ള പ്രതിഷേധ പോസ്റ്ററില്‍ വ്യക്തമാക്കുന്നു.


ക്യാംപസില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിനെതിരെ നടപടിയെടുക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നീക്കം. സംഭവത്തില്‍ നടപടിയെടുക്കുമെന്നും പോസ്റ്റര്‍ തയാറാക്കിയവര്‍ക്ക് താലിബാനികളുടെ ചിന്തയാണെന്നും യുപി ന്യൂനപക്ഷ ക്ഷേമമന്ത്രി പ്രതികരിച്ചു.

Tags:    

Similar News