ഗൗരിയമ്മയുടെ മൃതദേഹം അയ്യന്‍കാളി ഹാളില്‍: അന്ത്യോപചാരത്തിന് പ്രമുഖര്‍

Update: 2021-05-11 05:36 GMT

തിരുവനന്തപുരം: ഉജ്ജ്വല രാഷ്ട്രീയ വ്യക്തത്വം കളത്തില്‍ പറമ്പില്‍ ഗൗരിയമ്മയുടെ ഭൗതികശരീരം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രമുഖര്‍ അയ്യന്‍ കാളി ഹാളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഗാരിയമ്മയുടെ മരണത്തില്‍ കൊവിഡ് മാനദണ്ഡത്തില്‍ ഇളവ് വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. അയ്യങ്കാളി ഹാളിലും ആലപ്പുഴയിലെ സംസ്‌കാര ചടങ്ങിലും കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 300 പേര്‍ക്ക് പൊതു ദര്‍ശനത്തില്‍ പങ്കെടുക്കാം. അവരുടെ രാഷ്ട്രീയ തട്ടകമായ ആലപ്പുഴയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നുണ്ട്. വൈകീട്ട് ആറിന് ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്‌കാരം. പൂര്‍ണ ഔദ്യോഗിക ബഹമതിയോടെയായിരിക്കും അന്ത്യോപചാര ചടങ്ങുകള്‍.

തിരുവനന്തപുരത്ത് സഹോദരി പുത്രിയുടെ വീട്ടിലായിരുന്നു അവസാനകാലത്ത് ഗൗരിയമ്മ. മാസങ്ങളായി അവര്‍ അസുഖ ബാധിതയായിരുന്നു. പക്ഷേ, അന്ത്യ നിമിഷങ്ങളിലും അവരുടെ രാഷ്ട്രീയ ബോധ്യത്തിന് ഒട്ടും കുറവുണ്ടായിട്ടില്ല.

Tags:    

Similar News