എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Update: 2020-09-28 12:30 GMT

കോഴിക്കോട്: സംഗീത കുലപതി എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മരണത്തില്‍ മ്യൂസിഷന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ കമ്മിറ്റി അനുശോചിച്ചു. സംഘടനയിലെ കലാകാരന്മാരെ സഹായിക്കാനായി 2004ല്‍ എംഡബ്ല്യുഎ കോഴിക്കോട് നടത്തിയ സംഗീത പരിപാടിയിലാണ് എസ് പി ബാലസുബ്രഹ്മണ്യം ആദ്യമായി കോഴിക്കോട്ട് വന്നത്. കൂടെ ഗായിക കെ എസ് ചിത്രയും. അന്നുമുതല്‍ മ്യൂസിഷ്യന്‍സ് വെല്‍ഫയര്‍ അസോസിയേഷനും സംഘടനയിലെ കലാകാരന്മാര്‍ക്കും എസ്പിബി പ്രിയപ്പെട്ടവരായിരുന്നു.

    ഗായകന്‍, മ്യൂസിക് കംപോസര്‍, നടന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലകളില്‍ തൊട്ടതെല്ലാം പൊന്നാക്കിയ തികഞ്ഞ കലാകാരനായിരുന്നു എസ് പി ബിയെന്ന് അനുശോചന സന്ദേശത്തില്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് അനുശോചന കത്ത് അയക്കാന്‍ തീരുമാനിച്ചു. സെക്രട്ടറി സി അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. എം പി നന്ദകുമാര്‍, കെ സി സജ്ഞയ് കുമാര്‍, ഓഫിസ് സെക്രട്ടറി ഷിജു നവാസ്, ടി രാജേഷ് സംസാരിച്ചു.

Condoled on the death of SP Balasubramaniam




Similar News