കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ അഞ്ചില്‍ നാലുപേരുടെ നില മെച്ചപ്പെട്ടു: മെഡിക്കല്‍ ബോര്‍ഡ്

Update: 2024-12-04 09:25 GMT

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ അഞ്ചില്‍ നാലുപേരുടെ നില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബോര്‍ഡ്. ആനന്ദ് മനു, ഗൗരി ശങ്കര്‍, മുഹ്സിന്‍, കൃഷ്ണദേവ് എന്നിവരുടെ ആരോഗ്യനിലയാണ് മെച്ചപ്പെട്ടത്.ഗുരുതരാവസ്ഥയിലുള്ള ആല്‍വിനെ ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു.

കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ആലപ്പുഴ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ആയുഷ് രാജ്, ദേവാനന്ദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

പരമാവധി എട്ടുപേര്‍ക്ക് കയറാവുന്ന വാഹനത്തില്‍ 11 പേരുണ്ടായിരുന്നു. വാഹനം ഓടിക്കുന്നതിലെ പരിചയക്കുറവ്, കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട്, പ്രദേശത്ത് ആവശ്യത്തിന് വെളിച്ചമില്ലായിരുന്നു എന്നതടക്കമുള്ള കാരണങ്ങളാണ് അപകടത്തിന് കാരണം എന്നാണ് സൂചനകള്‍.








Tags: