മെഡിക്കല്‍ കോളജില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു; ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്ക്

Update: 2026-01-28 10:14 GMT

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണ് ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. ഒഡീഷാ സ്വദേശിക്കാണ് പരിക്കേറ്റത്. നിര്‍മാണം നടക്കുന്നതിനിടെ പൊളിച്ചുകളഞ്ഞ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്.

പാരപ്പറ്റിന് മുകളില്‍ കയറിയതിന് പിന്നാലെ ഒരു ഭാഗം അടര്‍ന്ന് വീഴുകയായിരുന്നു. നിലവില്‍ പരിക്കേറ്റയാളെ മെഡിക്കല്‍ കോളജിലെ ക്യാഷ്വാലിറ്റിയിലേക്ക് മാറ്റിയിരിക്കുകയാണ്. നേരത്തെ ആശുപത്രിയുടെ പഴയ ശുചിമുറിയുടെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് ബിന്ദു എന്ന യുവതി മരിച്ചിരുന്നു. ഈ കെട്ടിടത്തിന് നേരെയുള്ള ഭാഗത്താണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്.

Tags: