പൂരപ്പുഴ പാലത്തില്‍ മെയിന്‍ സ്‌ളാബും ബീമിലും കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്നു

Update: 2021-10-28 13:15 GMT

പരപ്പനങ്ങാടി: ചമ്രവട്ടം കോഴിക്കോട്റൂട്ടിലെ പ്രധാന പാതയിലെ പൂരപ്പുഴ പാലം അപകടാവസ്ഥയിലായതായി നാട്ടുകാര്‍. പാലത്തിന്റെ കോണ്‍ക്രീറ്റ് സ്‌ളാബുകളിലെയും ബീമിന്റെയും അടിഭാഗത്തെ സിമന്റ് അടര്‍ന്നുപോയി കമ്പികള്‍ വെളിയിലായ നിലയിലാണ്. പരപ്പനങ്ങാടി, താനൂര്‍ നഗരസഭകളെ ബന്ധിപ്പിക്കുന്ന പൂരപ്പുഴക്ക് കുറുകെയുള്ള പാലമാണിത്. പാലത്തിന്റെ അടിഭാഗത്തായതിനാല്‍ അപകടാവസ്ഥ ശ്രദ്ധയില്‍ പെടില്ല.

കണ്ടയ്‌നറുകളും ഇടതടവില്ലാതെ ഭീമന്‍ ലോറികളും ബസ്സുകളും കടന്നുപോകുന്ന കോഴിക്കോട്, ചമ്രവട്ടം പാതയിലെ പധാന പാലങ്ങളിലൊന്നാണിത്. വാഹനങ്ങള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന പ്രകമ്പനത്തില്‍ സിമന്റ് അടര്‍ന്നു വീഴാറുള്ളതായി തോണിക്കാര്‍ പറയുന്നു. ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

Tags: