ആരാധനാലയങ്ങള്‍ക്കും ഇളവ് അനുവദിക്കണം: കൈഫ്

Update: 2021-06-14 17:00 GMT

തിരുവനന്തപുരം: ലോക്ഡൗണില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആരാധനാലയങ്ങളില്‍ ആരാധനകള്‍ നിര്‍വ്വഹിക്കാന്‍ വിശ്വാസികള്‍ക്ക് അനുമതി നല്‍കണമെന്ന് കൈഫ് പ്രസിഡന്റ് നിസാമുദ്ധീന്‍ ഖാസിമി കരുനാഗപ്പള്ളി, സെക്രട്ടറി പൂവാര്‍ ഷമീര്‍ ഖാസിമി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വിവിധ ഘട്ടങ്ങളായി ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ അതില്‍ ആരാധനാലയങ്ങളെ ഉള്‍പ്പെടുത്തി ഈ വിഷം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്നും ആവശ്യപ്പെട്ടു.

Tags:    

Similar News