പേവിഷ വാക്‌സിന്‍ ഗുണനിലവാരത്തിലെ ആശങ്ക;വിദഗ്ധ പരിശോധനക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രം

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയോട് റിപോര്‍ട്ട് തേടിയിരിക്കുകയാണ്.കേരളം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി

Update: 2022-09-13 09:31 GMT

ന്യൂഡല്‍ഹി: പേവിഷ വാക്‌സിന്റെ ഗുണനിലവാരത്തില്‍ കേരളം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ വിദഗ്ധ പരിശോധനക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍.കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയോട് റിപോര്‍ട്ട് തേടിയിരിക്കുകയാണ്.കേരളം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പേവിഷ വാക്‌സിന്റെ ഗുണനിലവാരത്തില്‍ സംശയമുള്ളതിനാല്‍ വിദഗ്ധ പരിശോധന ആവശ്യപ്പെട്ടുള്ള കേരളത്തിന്റെ കത്ത് ലഭിച്ചെന്നും,ഇത് പരിശോധിക്കുന്നതിനായി നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയച്ചതായും മന്ത്രി പറഞ്ഞു. പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കാന്‍ 15 ദിവസമാണ് വേണ്ടി വരിക.

പേവിഷ വാക്‌സിന്‍ ദേശീയ ഡ്രഗ്‌സ് ലബോറട്ടറിയില്‍ പരിശോധിക്കും.വാക്‌സിന്‍ ഫലപ്രദമല്ലെന്ന് പറയാനാകില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അധികൃതര്‍ സൂചിപ്പിച്ചു.മരിച്ചവര്‍ക്ക് നല്‍കിയ വാക്‌സിന്‍ ഡോസ്, പട്ടി കടിയേറ്റ ശരീരഭാഗം എന്നിവ പരിശോധിക്കണമെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികൃതര്‍ പറഞ്ഞു.




Tags:    

Similar News