പരാതികള്‍ വ്യാപകം: യൂബറിനും ഒലയ്ക്കും ഉപഭോക്തൃസംരക്ഷണ അതോറിറ്റിയുടെ നോട്ടിസ്

Update: 2022-05-20 18:08 GMT

ന്യൂഡല്‍ഹി: പരാതികള്‍ കുമിഞ്ഞുകൂടിയതോടെ കേന്ദ്ര ഉപഭോക്തൃസംരക്ഷണ അതോറിറ്റി പ്രമുഖ യാത്രാപ്ലാറ്റ്‌ഫോമുകളായ യൂബറിനും ഒലയ്ക്കും നോട്ടിസ് അയച്ചു. സേവനം നല്‍കുന്നതിലെ അപര്യാപ്തത, പരാതി നിവാരണ സംവിധാനത്തിന്റെ അഭാവം, യാത്ര റദ്ദാക്കിയാല്‍ ഈടാക്കുന്ന കനത്ത പിഴ, അടിക്കടിയുള്ള ചാര്‍ജ് വര്‍ധന തുടങ്ങിയ പരാതികള്‍ കുമിഞ്ഞുകൂടിയതോടെയാണ് അതോറിറ്റി കമ്പനികള്‍ക്ക് നോട്ടിസ് അയച്ചത്.

കണ്‍സ്യൂമര്‍ ഹെല്‍പ് ലൈന്‍ ഡാറ്റ അനുസരിചച് ഒലയ്‌ക്കെതിരേ 2482 പരാതികളും ഒലയ്ക്ക 770 പരാതികളും കഴിഞ്ഞ ഏപ്രിലില്‍ ലഭിച്ചു.

കഴിഞ്ഞ ആഴ്ച ചീഫ് കമ്മീഷണര്‍ നിധി ഖരെ ഊബര്‍, ഒല, മെറു കാബ് തുടങ്ങിയവരുടെ യോഗം വിളിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉപഭോക്താക്കള്‍ക്ക് വേണ്ടവിധം സര്‍വീസ് നല്‍കാത്തതിനെതിരേ പിഴയടക്കമുള്ള ശിക്ഷചുമത്തുമെന്നും കമ്മീഷണര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

ദേശീയ ഉപഭോക്തൃ ഹെല്‍പ് ലൈന്റെ ഭാഗമാവാനും നിര്‍ദേശിച്ചു.

Tags: