വോട്ട് അഭ്യര്‍ത്ഥനക്കൊപ്പം വിഗ്രഹത്തിന്റെ ചിത്രവും; വി മുരളീധരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Update: 2024-03-25 16:05 GMT

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് അഭ്യര്‍ത്ഥിച്ചുള്ള ഫ്‌ലക്‌സില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയ ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരനെതിരെ പരാതി. ആറ്റിങ്ങല്‍ മണ്ഡലത്തിലെ വര്‍ക്കലയിലാണ് വിവാദ ഫ്‌ലക്‌സുകള്‍ വെച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സ്ഥാനാര്‍ത്ഥിയുടെയും ചിത്രത്തോടൊപ്പമാണ് വിഗ്രഹത്തിന്റെ ചിത്രവും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വി മുരളീധരന്റെ നടപടി ഗുരുതര ചട്ട ലംഘനമാണെന്ന് ചൂട്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ഇടത് മുന്നണിയാണ് പരാതി നല്‍കിയിട്ടുണ്ട്.

Tags: