തെങ്കര പഞ്ചായത്ത് ഓഫിസ് രാത്രി സമയങ്ങളില്‍ അനധികൃതമായി തുറക്കുന്നതായി പരാതി

Update: 2022-02-21 16:45 GMT

തെങ്കര; തെങ്കര പഞ്ചായത്ത് ഓഫിസ് രാത്രി സമയങ്ങളില്‍ അനധികൃതമായി തുറക്കുന്നതായി പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പരാതി. ഉദ്യോഗസ്ഥര്‍ തന്നെയാണ് രാത്രി തുറന്ന് അകത്ത് പ്രവേശിക്കുന്നതത്രെ. ഫയലുകളില്‍ തിരിമറി നടത്തുന്നതിന്റെ ഭാഗമാണോ ഇതെന്നാണ് ചിലരുടെ സംശയം.

പഞ്ചായത്ത് ഓഫിസില്‍ രാത്രികളില്‍ മദ്യപാനം നടക്കുന്നുണ്ടെന്നും പരാതിയുയര്‍ന്നിട്ടുണ്ട്.