ഒരു ലോഡ് സവാളയുമായി ഡ്രൈവര്‍ മുങ്ങിയെന്ന് പരാതി

Update: 2020-10-30 15:15 GMT

കൊച്ചി: ഒരു ലോഡ് സവാളയുമായി ഡ്രൈവര്‍ കടന്നുകളഞ്ഞതായി പരാതി. മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലെ മൊത്തക്കച്ചവടക്കാരന് കയറ്റിവിട്ട 16 ലക്ഷം രൂപയുടെ സവാളയുമായാണ് ഡ്രൈവര്‍ അപ്രത്യക്ഷനായത്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നിന്നും കയറ്റിവിട്ട സവാളയുമായി കഴിഞ്ഞ ബുധനാഴ്ച ലോറി കൊച്ചിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും എത്തിയില്ല. മഹാരാഷ്ട്രയില്‍ ബന്ധപ്പെട്ടപ്പോള്‍ ലോറിയുടെ ദൃശ്യങ്ങളും ഡ്രൈവറുടെ ഫോണ്‍ നമ്പറുമെല്ലാം അയച്ചു കൊടുത്തു. എന്നാല്‍, ഡ്രൈവറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ ഫോണ്‍ എടുത്തില്ല.

തുടര്‍ന്ന് വ്യാപാരി കളമശ്ശേരിയിലെ ഏജന്‍സി ഓഫീസില്‍ ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിച്ചില്ല. വിപണിയില്‍ 70 രൂപയ്ക്കു മുകളിലാണ് സവാള വില.

Tags: