ഊര്‍ങ്ങാട്ടിരി: റോഡ് പ്രവര്‍ത്തിക്ക് ജലനിധി പൈപ്പ് തടസമാകുന്നെന്ന് പരാതി

Update: 2021-01-23 06:03 GMT

ഊര്‍ങ്ങാട്ടിരി: തെരട്ടമ്മല്‍- ഓടക്കയം റബ്ബറൈസ്ഡ് റോഡ് പ്രവര്‍ത്തിക്ക് ജലനിധി പൈപ്പ് സ്ഥാപിച്ചത് തടസ്സമാകുന്നെന്ന് പരാതി. വെറ്റിലപ്പാറ മുതല്‍ ഓടക്കയം വരെ റോഡരുകില്‍ അരയടി താഴ്ച്ചയിലാണ് പൈപ്പുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഒരു മീറ്റര്‍ താഴ്ചയില്‍ സ്ഥാപിക്കേണ്ടിയിരുന്ന പൈപ്പ് അരയടി താഴ്ചയില്‍ നിക്ഷേപിച്ചതാണ് റോഡ് വീതി കൂട്ടുമ്പോള്‍ തടസമാകുന്നത്. നബാര്‍ഡിന് കീഴില്‍ 13 കോടി മുടക്കിയാണ് റോഡ് നിര്‍മിക്കുന്നത്.

ക്വാറി വേസ്റ്റ് നിക്ഷേപിച്ച് റോഡ് റോളര്‍ കൊണ്ട് അമര്‍ത്തുമ്പോള്‍ ഭാരം മൂലം പൈപ്പ് തകരുന്നത് വീണ്ടും ഈ ഭാഗങ്ങളിലെ റോഡ് തകരുന്നതിന് കാരണമാവുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

21 കോടി മുടക്കി സ്ഥാപിച്ച ജലനിധി പദ്ധതിയില്‍ അരയടി താഴ്ചയില്‍ പൈപ്പ് സ്ഥാപിച്ച് പ്രവര്‍ത്തിയില്‍ ക്രമക്കേട് നടത്തിയതില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. റോഡ് വീതി കൂട്ടുന്നതിനാല്‍ പൈപ്പ് ചോര്‍ച്ച സംഭവിക്കുകയാണങ്കില്‍ വീണ്ടും റോഡ് പൊളിച്ചുമാറ്റേണ്ട അവസ്ഥയുണ്ട്. ജലനിധി ചുമതലയുള്ളവരെ വിവരം അറിയിച്ചിട്ടും പരിഹാരമാവാത്തതില്‍ പരിസരവാസികള്‍ക്ക് പ്രതിഷേധമുണ്ട്‌. 

Tags:    

Similar News