വഴിയോരത്ത് മനുഷ്യവിസര്‍ജ്യം തളളുന്നതായി പരാതി

രാത്രികാലങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കമെന്നാണ് നാട്ടുകാരില്‍ നിന്നുമുയരുന്ന ആവശ്യം. പാതയോരങ്ങള്‍ വൃത്തിയാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അധികാരികളോട് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Update: 2020-03-04 14:16 GMT

മാള: പൊയ്യ കൃഷ്ണന്‍കോട്ട പാതയോരത്ത് മനുഷ്യവിസര്‍ജ്യം തള്ളുന്ന പ്രവണത കൂടിവരുന്നു. വേനല്‍മഴ തുടങ്ങിയതോട മാലിന്യം തൊട്ടടുത്ത തോടുകളിലേക്കും പുഴയിലേക്കും ഒഴുകിയെത്തുന്നതായി നാട്ടുകാരില്‍ നിന്നും പരാതിയുണ്ട്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍, തുണി, പാഡ്, മദ്യക്കുപ്പി, പൊട്ടിയ ടൈല്, കോഴിയവശിഷ്ടം തുടങ്ങിയവക്കു പുറമെയാണ് റോഡിന്റെ ഓരങ്ങളില്‍ പലയിടങ്ങളിലായി മനുഷ്യവിസര്‍ജ്യം തള്ളുന്നത്. മോട്ടോര്‍ പിടിപ്പിച്ച വാഹനങ്ങളില്‍ എത്തിക്കുന്ന മനുഷ്യവിസര്‍ജ്യമാണിവിടെ പലയിടങ്ങളിലായി ഉപേക്ഷിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

മാളയില്‍ നിന്ന് കൊടുങ്ങല്ലൂര്‍ക്കും മറ്റും ഏറ്റവും എളുപ്പവഴിയായതിനാല്‍ നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇവയിലെ യാത്രക്കാരെല്ലാം ഈ ഭാഗത്ത് ഒന്നര കിലോമീറ്ററിലധികം മൂക്ക് പൊത്തി പോകേണ്ടയ അവസ്ഥയാണ്. കൂടാതെ പരിസരങ്ങളില്‍ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയും കൂടുതലാണ്.

രാത്രികാലങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കമെന്നാണ് നാട്ടുകാരില്‍ നിന്നുമുയരുന്ന ആവശ്യം. പാതയോരങ്ങള്‍ വൃത്തിയാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അധികാരികളോട് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. സി സി ടി വി ക്യാമറകള്‍ വെക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സാമൂഹ്യപ്രവര്‍ത്തകനായ രാജേഷ് കളത്തിലിന്റെ നേതൃത്വത്തില്‍ പൗരസമൂഹം പലയാവര്‍ത്തി പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതിനെതിരെ യാതൊരു നീക്കങ്ങളും ഉണ്ടായിട്ടില്ലെന്ന പരാതിയും നാട്ടുകാരിലുണ്ട്. 

Tags:    

Similar News