പൊങ്കലിന് തമിഴ്‌നാട് സര്‍ക്കാര്‍ വിതരണംചെയ്ത സൗജന്യ മുണ്ടും സാരിയും കേരളത്തിലെത്തിച്ച് വില്‍ക്കുന്നതായി പരാതി
ഈറോഡ്: പൊങ്കലിന് തമിഴ്‌നാട് സര്‍ക്കാര്‍ റേഷന്‍കടകളിലൂടെ വിതരണംചെയ്ത സൗജന്യ മുണ്ടും സാരിയും കേരളത്തിലെത്തിച്ച് വില്‍ക്കുന്നതായി ആരോപണം. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടക്കുന്നതെന്നാണ് ആക്ഷേപം. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഫെഡറേഷന്‍ ഓഫ് ഹാന്‍ഡ്‌ലൂം ആന്‍ഡ് പവര്‍ലൂം വീവേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടിലെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കുമായി 1.77 കോടി മുണ്ടുകളും സാരികളുമാണ് തയ്യാറാക്കിയത്. ഈറോഡിലെ നെയ്ത്തുകാരുടെ സഹകരണ സംഘങ്ങളിലാണ് ഇതില്‍ ഭൂരിഭാഗവും തയ്യാറാക്കിയത്. തുടര്‍ന്ന്, സര്‍ക്കാരിന്റെ കോ-ഓപ്‌ടെക്‌സ് സംഭരണകേന്ദങ്ങള്‍ക്ക് കൈമാറിയെങ്കിലും 60 ശതമാനം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുമാത്രമാണ് വിതരണം ചെയ്തിരിക്കുന്നത്.
പല സ്ഥലങ്ങളിലും കാര്‍ഡ് ഉടമകള്‍ക്ക് ഇതുവരെയും സാരിയും മുണ്ടും കിട്ടിയിട്ടില്ല. റേഷന്‍കടകളില്‍ അന്വേഷിക്കുമ്പോള്‍ സാരിയും മുണ്ടും വന്നിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്നാണ് കാര്‍ഡി ഉടമകള്‍ പറയുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും സാരിയും മുണ്ടും ലഭ്യമാക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.