അധ്യാപക തസ്തികകള്‍ക്ക് അംഗീകാരം: അറബി കോഴ്‌സുകളെ പരിഗണിച്ചില്ലെന്ന് പരാതി
തിരുവനന്തപുരം: 2013-14 കാലത്ത് വിവിധ എയ്ഡഡ് കോളജുകളില്‍ അനുവദിച്ച കോഴ്‌സുകളിലേക്കുള്ള അധ്യാപക തസ്തികകള്‍ അനുവദിച്ചപ്പോള്‍ അറബിക്കോളജുകളെയും അറബ് കോഴ്‌സുകളെയും വേണ്ട വിധം പരിഗണിച്ചില്ലെന്ന് പരാതി. അധ്യാപക തസ്തികകള്‍ അനുവദിച്ചപ്പോള്‍ ക്രിസ്ത്യന്‍ മാനോജ്‌മെന്റുകളെയും എന്‍എസ്എസ് മാനേജ്‌മെന്റുകളെയും പരിഗണിച്ചോള്‍ മറ്റ് മാനേജ്‌മെന്റുകള്‍ക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്നാണ് വിവിധ കോളജുകളില്‍ അറബി ഭാഷ തസ്തികക്ക് അംഗീകാരം കാത്തിരിക്കുന്ന അറബി അധ്യാപകരുടെ പരാതി.
അതേസമയം രണ്ട് കോളജുകളില്‍ അറബി അധ്യാപക തസ്തികകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
721 അധ്യാപക തസ്തികകള്‍ക്കാണ് ധനവകുപ്പ് അംഗീകാരം നല്‍കിയത്. അതേസമയം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഒഴിവാക്കിയ ശേഷമേ ഇക്കാര്യത്തില്‍ മന്ത്രിസഭാ തീരുമാനമുണ്ടാകൂ.