പരപ്പനങ്ങാടിയില്‍ വിദ്യാര്‍ത്ഥിയെ അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി

Update: 2022-08-23 17:53 GMT

പരപ്പനങ്ങാടി: നെടുവ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി പരാതി. കെ.പി.എച്ച് റോഡ് ഹിദായ നഗറിലെ ചന്തക്കാരന്‍ സെയ്തലവിയുടെ മകന്‍ മുഹമ്മദ് ജാബിറിനെ നുളളക്കുളം ഭാഗത്ത് വെച്ച് ചാലിത്തറയില്‍ രാജേഷ് തടഞ്ഞു നിര്‍ത്തി ആക്രമിച്ചുവെന്നാണ് പരപ്പനങ്ങാടി പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വൈകീട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന സമയത്താണ് ആക്രമണം.

പ്രതി രാജേഷ്, ജാബിറിന്റെ ഷര്‍ട്ടിന്റെ കോളറിന് പിടിച്ചു കവിളില്‍ കൈ ചുരുട്ടിപിടിച്ച് കുത്തുകയും തണ്ടലിനും വയറിനും കാല് കൊണ്ട് ചവിട്ടുകയും ചെയ്തു. കല്ല് ജാബിറിന്റെ തലക്ക് നേരെ എറിഞ്ഞെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ കൊണ്ടില്ല. പിന്നീട് പ്രതി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. ജാബിറിനെ ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.