മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി

Update: 2025-01-12 08:56 GMT

മലപ്പുറം: മലപ്പുറം അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി. യുവതിയുടെ സ്വര്‍ണവും കവര്‍ന്നതായി പരാതിയുണ്ട്. ബന്ധുക്കളും നാട്ടുകാരുമടക്കം എട്ടോളം പേര്‍ ചേര്‍ന്ന് പീഡനം നടത്തിയെന്നും 36 കാരിയായ യുവതിയെ പലര്‍ക്കുമുന്നിലും കാഴ്ചവച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




Tags: