സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന പരാതി: നാട്ടികയിലെ ബിജെപി സ്ഥാനാര്‍ഥി സി സി മുകുന്ദന്റെ പി എ അറസ്റ്റില്‍

Update: 2026-04-06 12:54 GMT

തൃശൂര്‍: നാട്ടികയിലെ ബിജെപി സ്ഥാനാര്‍ഥി സി സി മുകുന്ദന്‍ എംഎല്‍എയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം അറസ്റ്റില്‍. സി സി മുകുന്ദന്റെ പി എ അസര്‍ മജീദാണ് അറസ്റ്റിലായത്. നാട്ടികയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീതാഗോപിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാട്സ്ആപ്പ് സന്ദേശം അയച്ചതില്‍ നല്‍കിയ പരാതിയിലാണ് അസര്‍ അറസ്റ്റിലായത്.

ഗീതാ ഗോപിക്കെതിരെ അസര്‍ മജീദ് പുറത്തിറക്കിയ ചോദ്യാവലിയില്‍ ജാതീയമായ അധിക്ഷേപം ഉണ്ടായിയെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. അസര്‍ മജീദിന്റെ ഫോണില്‍ നിന്ന് വാട്സ്ആപ്പ് സന്ദേശം പോലിസ് കണ്ടെടുത്തു. തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഗീതാഗോപി അപമാനിക്കുന്നുവെന്ന് കാട്ടി പരാതി നല്‍കാന്‍ അസര്‍ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. അസര്‍ മജീദിനെ പോലിസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.

Tags: