എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാര വിതരണം: ഓണ്‍ലൈന്‍ സംവിധാനമുണ്ടാക്കുമെന്ന് കലക്ടര്‍

Update: 2022-05-17 10:07 GMT

കാസര്‍കോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരം കൈമാറാന്‍ ജില്ലാ ഭരണകൂടം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടന്‍ തയ്യാറാക്കുമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് രൂപപ്പെടുത്തിയ പോര്‍ട്ടലിന്റെ മാതൃകയില്‍ ആവശ്യമായ മാറ്റം വരുത്തിയാണ് പോര്‍ട്ടല്‍ ആരംഭിക്കുക. പോര്‍ട്ടല്‍ പ്രവര്‍ത്തന ക്ഷമമാവുന്നതോടു കൂടി എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരത്തിന് അര്‍ഹരായവര്‍ അപേക്ഷയുമായി കളക്ടറേറ്റിലേക്ക് വരേണ്ട സാഹചര്യം ഒഴിവാകും. പോര്‍ട്ടല്‍ തയ്യാറായാലുടന്‍ പത്രക്കുറിപ്പിലൂടെ ജനങ്ങളെ വിവരം അറിയിക്കും.

ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനക്ഷമമാകും. അടുത്തുള്ള അക്ഷയ സെന്റര്‍, അല്ലെങ്കില്‍ വില്ലേജ് ഓഫിസ് മുഖാന്തിരം ഈ പോര്‍ട്ടലിലൂടെ അപേക്ഷിച്ചാല്‍ മതിയാവും. എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരത്തിന് ജില്ലയില്‍ 733 പേര്‍ അര്‍ഹരാണെന്ന് ഇതുവരെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. സഹായധനത്തിന് അര്‍ഹരായവരെ കണ്ടെത്താനുള്ള പരിശോധന അടുത്ത മൂന്നാഴ്ച്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും.

Tags:    

Similar News