രാകേഷ് ജുന്‍ജുന്‍വാലയുടെ ആകാശ എയറിന് കൊമേര്‍ഷ്യല്‍ ലൈസന്‍സ്

Update: 2022-07-07 13:15 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിമാന സര്‍വീസ് നടത്താന്‍ പുതിയ ഒരു കമ്പനികൂടി. രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുളള ആകാശ എയര്‍ലൈനിന് കൊമേര്‍ഷ്യല്‍ വിമാനസര്‍വീസ് നടത്താനുള്ള അനുമതി ലഭിച്ചു. ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കും.

'ഞങ്ങള്‍ക്ക് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് രസീത് ലഭിച്ച വിവരം പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്. ഇത് ഒരു സുപ്രധാന നാഴികക്കല്ലാണ്, വാണിജ്യ സര്‍വീസ് ആരംഭിക്കാനുള്ള അനുമതിയാണ് ഇത്- അകാശ എയര്‍ ഒഫീഷ്യല്‍ ഹാന്‍ഡിലില്‍നിന്ന് ട്വീറ്റ് ചെയ്തു.

ഒരു 737 മാക്‌സ് ബോയിങ് വിമാനം കഴിഞ്ഞ മാസമാണ് കമ്പനി സ്വന്തമാക്കിയത്. ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കാന്‍ കഴിയും.