കൊവിഡ് 19: 10000 വെന്റിലേറ്ററുകള്‍ ഉടന്‍ സജ്ജമാക്കും

ഇതിനു ശേഷം 30000 വെന്റിലേറ്ററുകളും അതേ സ്ഥാപനത്തില്‍ നിന്ന് വാങ്ങാനും പദ്ധതിയുണ്ട്.

Update: 2020-03-27 12:30 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ചവരുടെ ചികില്‍സയിലെ സുപ്രധാന ഘടകമായ വെന്റിലേറ്ററുകള്‍ അധികമായി സജ്ജമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം രാജ്യത്തെ പൊതുമേഖലാ സ്ഥാപനത്തിന് കരാര്‍ നല്‍കി.

10000 വെന്റിലേറ്ററുകള്‍ക്കാണ് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡുമായി കരാര്‍ ഒപ്പിട്ടിട്ടുളളത്. ഇതിനു ശേഷം 30000 വെന്റിലേറ്ററുകളും അതേ സ്ഥാപനത്തില്‍ നിന്ന് വാങ്ങാനും പദ്ധതിയുണ്ട്.

''10000 വെന്റിലേറ്ററുകള്‍ നിര്‍മിച്ചു നല്‍കാന്‍ ഒരു പൊതുമേഖലാസ്ഥാപനത്തിന് കരാര്‍ നല്‍കി. കൂടാതെ രണ്ട് മാസത്തിനുള്ളില്‍ 30000 വെന്റിലേറ്ററുകള്‍ അധികമായി വാങ്ങുമെന്നതിനുളള അപേക്ഷയും അയച്ചിട്ടുണ്ട്.'' ആരോഗ്യ മന്ത്രാലയത്തിലെ ജോ. സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

തൊഴിലാളികളോട് വീട്ടിലിരുന്ന് പ്രവര്‍ത്തിക്കാന്‍ കമ്പനി നിര്‍ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

രാജ്യത്തെ കൊവിഡ് 19 ചികില്‍സ നടന്നുകൊണ്ടിരിക്കുന്ന ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍ക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. അടുത്ത മാസത്തോടെ രോഗവ്യാപനം വീണ്ടും വര്‍ധിക്കാനിടയുണ്ടെന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നതും വെന്റിലേറ്ററുകളെ ആവശ്യകതയിലേക്കാണ്.





Tags:    

Similar News