കോളേജ് അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം സ്വദേശി സദാശിവനെയാണ് സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. കഴിഞ്ഞ ദിവസമാണ് സദാശിവന്‍ ലോഡ്ജില്‍ മുറിയെടുത്ത് താമസം തുടങ്ങിയത്.

Update: 2019-06-18 05:38 GMT

മാനന്തവാടി: വയനാട് ഗവ. എന്‍ജിനീയറിങ് കോളേജിലെ ഇലക്‌ട്രോണിക്‌സ് വിഭാഗം അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി സദാശിവനെയാണ് സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. കഴിഞ്ഞ ദിവസമാണ് സദാശിവന്‍ ലോഡ്ജില്‍ മുറിയെടുത്ത് താമസം തുടങ്ങിയത്. വാതില്‍ തുറക്കത്തെതിനെ തുടര്‍ന്ന് സമീപത്തെ ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്തോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അമിത രക്തസമ്മര്‍ദ്ധമടക്കമുള്ള രോഗങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു.

Tags:    

Similar News