കുതിരയെ വാങ്ങാന്‍ അനുമതി വേണമെന്ന് കലക്ടറേറ്റ് ജീവനക്കാരന്‍

Update: 2021-03-10 02:13 GMT

മുംബൈ: നടുവേദന കാരണം ബൈക്കില്‍ യാത്ര ചെയ്യാനാവുന്നില്ലെന്നും കുതിരയെ വാങ്ങാന്‍ അനുമതി വേണമെന്നും ആവശ്യപ്പെട്ട് മുംബൈയിലെ കലക്ട്രറേറ്റ് ജീവനക്കാരന്‍ അപേക്ഷ നല്‍കി. കലക്ടറേറ്റിലെ തൊഴിലുറപ്പ് പദ്ധതി വകുപ്പില്‍ അസിസ്റ്റന്റ് ഓഡിറ്ററായ സതീഷ് ദേശ്മുഖ് ആണ് കലക്ടര്‍ വിപിന്‍ ഇതാന്ദ്കറിന് മുന്നില്‍ വ്യത്യസ്ഥമായ അപേക്ഷയുമായി എത്തിയത്. കുതിരപ്പുറത്ത് ഓഫിസില്‍ എത്തുമ്പോള്‍ അതിനെ കെട്ടിയിടാന്‍ കലക്ടറേറ്റിനു സമീപം സൗകര്യം ഒരുക്കണമെന്നും അപേക്ഷയില്‍ പറയുന്നുണ്ട്.


സതിഷിന്റെ അപേക്ഷ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പലരും അത് ഷെയര്‍ ചെയ്തിട്ടുണ്ട്. ജീവനക്കാരന്റെ ആവശ്യം അംഗീകരിക്കണമെന്നാണ് കമന്റ് ചെയ്ത പലരുടെയും അഭിപ്രായം. അതിനിടെ സതീഷ് അപേക്ഷ പിന്‍വലിച്ചു. വര്‍ധിച്ചു വരുന്ന പെട്രോള്‍ വിലക്കെതിരെയുള്ള പ്രതിഷേധമാണ് കുതിരയെ വാങ്ങാനുള്ള അപേക്ഷയിലൂടെ പ്രകടിപ്പിച്ചത് എന്നാണ് കരുതുന്നത്.




Tags:    

Similar News