മലയോര മേഖലയില്‍ താമസിക്കുന്നവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കണ്ണൂര്‍ കലക്ടര്‍

Update: 2022-08-04 17:50 GMT

കണ്ണൂര്‍: മലയോര മേഖലയില്‍ താമസിക്കുന്നവര്‍ ഇന്ന് രാത്രി മുഴുവന്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. കനത്ത മഴ തുടരുന്നതിനാല്‍ കേളകം പഞ്ചായത്തില്‍ രണ്ട് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ദുരന്തസാഹചര്യം ഒഴിവാക്കുന്നതിന് ഇരിട്ടി താലൂക്കില്‍ കേളകം വില്ലേജില്‍ കൈലാസംപടി എന്ന സ്ഥലത്തുനിന്നും 12 കുടുംബങ്ങളെ (41 അംഗങ്ങള്‍) ശാന്തിഗിരി കോളിത്തട്ട് എല്‍പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപിലേക്കും വെള്ളൂന്നി എന്ന സ്ഥലത്തുള്ള 11 കുടുംബങ്ങളെ (43 അംഗങ്ങള്‍) ജോസ്ഗിരി പാരിഷ് ഹാളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപിലേക്കും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.


 കൂടാതെ കണിച്ചാര്‍ വില്ലേജിലെ മേലെ വെള്ളറ കോളനിയിലെ ആറ് കുടുംബങ്ങളെ (22 അംഗങ്ങള്‍) സമീപത്തുള്ള വീടുകളിലേക്കും സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ശാന്തിഗിരി കൈലാസം പടിയിലെ ഭൂമിയിലെ വിള്ളലുകളുണ്ടായ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് ശാന്തിഗിരി കോളിത്തട്ട് എല്‍പി സ്‌കൂളിലെ ക്യാംപിലുള്ളത്. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ കണ്ടംതോട് മേഖലയില്‍ നിന്നുള്ളവരെയാണ് ജോസ്ഗിരി പള്ളിയിലെ ക്യാംപില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

Tags:    

Similar News