ഖത്തറിൽ തണുപ്പും കാറ്റും ശക്തം

Update: 2023-01-03 08:40 GMT

ദോഹ: ഖത്തറിൽ കാറ്റും തണുപ്പും ശക്തം. കൂടാതെ ഈ ആഴ്ച അവസാനം വരെ മഴ തുടർന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്. ജനുവരി രണ്ടാം വാരം മഴ തുടങ്ങുമെന്നായിരുന്നു പ്രവചനമെങ്കിലും ഇന്നലെ വടക്കൻ മേഖലകളിൽ മഴ പെയ്തു. കനത്ത കാറ്റിനൊപ്പം ഇടിമിന്നലും ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. താപ നിലയിൽ ഗണ്യമായ കുറവ് രേഖപെടുത്തിയിട്ടുണ്ട്. പരമാവധി കൂടിയ താപനില 20നും 24 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.

മഴക്കാലത്തെ നേരിടാൻ നഗരസഭ മന്ത്രാലയം പൂർണ സജ്ജം. മഴദുരിതങ്ങളിൽ 184 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ അധികൃതരുടെ സഹായം തേടാം. ഹൈവേകൾ, സ്ട്രീറ്റുകൾ, പാർപ്പിട മേഖലകൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടാൽ 184 എന്ന നമ്പറിൽ അറിയിക്കാം. ഇതിനു പുറമേ റോഡ് പദ്ധതികൾ, ഗതാഗതനീക്കം എന്നിവ സംബന്ധിച്ച സഹായത്തിന് പൊതുമരാമത്ത് അതോറിറ്റിയെ 188 എന്ന നമ്പറിലും വിളിക്കാം.