തിരുവനന്തപുരത്തെ കോളറ മരണത്തിൽ ആരോഗ്യവകുപ്പിൻ്റെ അനാസ്ഥയെന്ന് ആരോപണം

Update: 2025-04-28 05:19 GMT

തിരുവനന്തപുരം: കവടിയാറിൽ കോളറ ബാധിച്ചു മരിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥയെന്ന് ആരോപണം. കഴിഞ്ഞ 20 നാണ് കവടിയാര്‍ സ്വദേശിയും കൃഷിവകുപ്പ് റിട്ട. ഉദ്യോഗസ്ഥനുമായ അജയ് ആർ ചന്ദ്ര(63) കോളറ ബാധിച്ച് മരിച്ചത്. എന്നാൽ മരണം കോളറ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടും അദ്ദേഹത്തിൻ്റെ വീട്ടിലെ വെള്ളം പരിശോധിക്കാനോ സമീപ പ്രദേശങ്ങളിലെത്തി പരിശോധിക്കാനോ ആരോഗ്യവകുപ്പ് മുതിർന്നില്ലെനാണ് ആക്ഷേപം.

ഇക്കാര്യം ആരോഗ്യവകുപ്പ് തന്നെ അറിയിച്ചിട്ടില്ലെന്ന് കവടിയാര്‍ വാര്‍ഡ് കൗണ്‍സിലര്‍ സതി കുമാരി പ്രതികരിക്കുകയും ചെയ്തു. അജയ് ചന്ദ്രയുടെ വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ മുന്‍കൈയെടുത്ത് ഈ പ്രദേശത്ത് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണുണ്ടായത്.

അജയ് ആര് ചന്ദ്രക്ക് കോളറയാണെന്ന് സ്ഥീകരിക്കുന്നത് ഏപ്രിൽ 22 നാണ്. കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്ത ഇദ്ദേഹത്തിന് അവിടെനിന്നും കഴിച്ച ഭക്ഷണത്തിൽ നിന്നാവാം കോളറ പിടിപെട്ടതെന്നാണ് കരുതുന്നത്.

Tags: