മദ്‌റസ അധ്യാപകര്‍ക്കായി പ്രത്യേകമായ ഒരു ആനുകൂല്യവും അനുവദിക്കുന്നില്ല; മുഖ്യമന്ത്രി

മുസ്‌ലിംങ്ങള്‍ അനര്‍ഹമായത് കൈക്കലാക്കുന്നു എന്നത് സംഘപപരിവാര പ്രചരണമാണെന്നും മുഖ്യമന്ത്രി

Update: 2021-07-28 06:55 GMT

തിരുവനന്തപുരം: മദ്‌റസ അധ്യാപകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം ഒരു ആനുകൂല്യവും അനുവദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. മദ്‌റസ അധ്യാപകര്‍ക്കായി ക്ഷേമനിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിംങ്ങള്‍ അനര്‍ഹമായത് കൈക്കലാക്കുന്നു എന്നത് സംഘപപരിവാര പ്രചരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'മദ്‌റസ അധ്യാപകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു ആനൂകൂല്യങ്ങളും നല്‍കുന്നില്ല. എന്നാലവര്‍ക്കായി ക്ഷേമ നിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ അംഗമായ ഓരോ മദ്രസ അധ്യാപകനും 50 രൂപയും മേപ്പടിയാല്‍ അംഗമായ കമ്മിറ്റി 50 രൂപയും വീതം പ്രതിമാസം അംശാദായം അടയ്‌ക്കേണ്ടതാണ്,' മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ എല്ലാ വിഭാഗങ്ങളും മതനിരപേക്ഷയ്ക്ക് ഊന്നല്‍ കൊടുക്കുന്നുണ്ട്. എന്നാല്‍ വര്‍ഗീയ താല്‍പര്യത്തോടെ ഇത്തരം പ്രചരണങ്ങള്‍ അഴിച്ചു വിടുന്നവരുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദറസ അധ്യാപകര്‍ക്കെതിരെ സംഘപരിവാറും വ്യാജ ക്രിസ്ത്യന്‍ പ്രൊഫൈലുകളും സമൂഹ മാധ്യമങ്ങളില്‍ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറാവുമോ എന്ന നജീബ് കാന്തപുരം എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

Tags:    

Similar News