സംസ്ഥാനത്ത് അതീവ ഗുരുതരസാഹചര്യമെന്ന് മുഖ്യമന്ത്രി: നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും

വൈദ്യുതി, വെള്ളം കുടിശ്ശിക അടവിന് രണ്ടുമാസത്തെ ഇളവ്; വാക്‌സിന്‍ രണ്ടാം ഡോസ് മൂന്ന് മാസം കഴിഞ്ഞു മാത്രം

Update: 2021-05-05 12:59 GMT


തിരുവനന്തപുരം: സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതു കൊണ്ട് തന്നെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഇനിയും ശക്തമാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ കൊവിഡ് പോസിറ്റീവ് നിരക്കാണ് ഇന്നുണ്ടായത്. സംസ്ഥാനത്ത് നിലവില്‍ വാക്‌സിന്‍ ക്ഷാമമില്ല. കൊവിഡ് വൈദ്യുതി, വെള്ളം കുടിശ്ശിക പിരിവ് രണ്ടുമാസത്തേക്ക് നീട്ടി വക്കും. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ എല്ലാത്തരം പിരിവുകള്‍ നിര്‍ത്തിവക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. നിര്‍മാണ സാമഗ്രികള്‍ ലഭ്യമാക്കുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. സംസ്ഥാനത്ത് ബാങ്ക് റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ആവിശ്യപ്പെട്ടിട്ടുണ്ട്. ഓക്‌സീ മീറ്റര്‍ പൂഴ്തിവക്കരുത്.

രണ്ടാം ഡോസ് വാക്‌സിന്‍ മൂന്ന് മാസം കഴിഞ്ഞ് കൊടുക്കുന്നതാണ് നല്ലതെന്ന പഠനറിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ അങ്ങനെ തുടരും. 38.6 ശതമാനം ഐസിയു കിടക്കകള്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ ഒഴിവുണ്ട്. ഇപ്പോള്‍ ആശങ്ക ആവിശ്യമില്ല. നേരത്തെ 1000 ടണ്‍ ദ്രവീകൃത ഓക്‌സിജന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ 75 ലക്ഷം ഡോസ് വാക്‌സിന്‍ ആവിശ്യപ്പെട്ടിട്ടുണ്ട്. ഹോസ്റ്റലുകളിലും ലോഡ്ജുകളും സിഎഫ്എല്‍ടിസി  കേന്ദ്രങ്ങളാക്കും. പോലിസ് ടെലി മെഡിസിന്‍ ആപ്പ് സൗകര്യം ഇനി പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാം. വരുന്ന വെള്ളിയാഴ്ചയും പെരുന്നാളിനും വിശ്വാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Tags: