ലോക് ഡൗണ്‍ 16വരെ തുടരും; ലോക് ഡൗണ്‍ നടപ്പിലാക്കല്‍ രീതി മാറും; രോഗ വ്യാപന തീവ്രത അനുസരിച്ച് തീരുമാനമെന്നും മുഖ്യമന്ത്രി

Update: 2021-06-14 13:00 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ഇപ്പോഴത്തെ ലോക്ഡൗണ്‍ 16വരെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പക്ഷേ ലോക് ഡൗണ്‍ സ്ട്രാറ്റജിയില്‍ മാറ്റം വരുത്തും. ഇതുവരെ സംസ്ഥാനത്ത് ഒന്നാകെയാണ് ലോക് ഡൗണ്‍ നടപ്പിലാക്കിയിരുന്നത്. രോഗ വ്യാപന തീവ്രതയനുസരിച്ച് വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്ഥ നിലയിലാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ രോഗവ്യാപന തോത് അനുസരിച്ച് അതാത് പ്രദേശങ്ങളില്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തും. വിശദമായ തീരുമാനം നാളെ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോക് ഡൗണ്‍ മാറിയാലും കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags: