വീട്ടമ്മയുടെ ഫോണ്‍നമ്പര്‍ മോശമായി പ്രചരിപ്പിച്ചവര്‍ക്കെതിരേ ഉടന്‍ നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ മോശമായി പ്രചരിപ്പിച്ചവര്‍ക്കെതിരേ ഉടന്‍ നടപടി. ഫോണ്‍ നമ്പര്‍ മോശമായി പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ജീവിതം നരകതുല്യമായി മാറിയ വീട്ടമ്മയുടെ പരാതിയിലാണ് മുഖ്യമന്ത്രി നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
ചില സാമൂഹ്യവിരുദ്ധര്‍ ഫോണ്‍ നമ്പര്‍ മോശം രീതിയില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയിന്‍ മേല്‍ എത്രയും പെട്ടെന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കുമെന്നും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകള്‍ സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചു പൊറുപ്പിക്കാന്‍ ആകില്ലെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.
തയ്യല്‍ ജോലി ചെയ്ത ജീവിക്കുന്ന ഒരു സ്ത്രീയുടെ ഫോണ്‍ നമ്പറാണ് ലൈംഗിക തൊഴിലാളിയുടേതെന്ന മട്ടില്‍ പ്രചരിപ്പിച്ചത്.