ശബരിമല: കോടതി നിലപാട് അനുസരിച്ചു തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി

യുഡിഎഫ് തെറ്റായ പ്രചരണം നടത്തുന്നു സര്‍ക്കാരിനെ ശബരിമലയില്‍ കുടുക്കാന്‍ പ്രതിപക്ഷം

Update: 2021-02-05 14:33 GMT

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ യുഡിഎഫ് തെറ്റായ പ്രചരണം നടത്തുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഉല്‍സവങ്ങളെല്ലാം നടക്കുന്നുണ്ട്. സുപ്രീംകോടതി റിവ്യൂ പെറ്റിഷന് മേല്‍ നിലപാട് പറയുമ്പോള്‍ മാത്രമെ തീരുമാനമുണ്ടാവൂ. അതിന് മുമ്പേ ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി നിലപാടില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് സംബന്ധിച്ച് അപ്പോള്‍ തീരുമാനമെടുക്കും. ഇപ്പോള്‍ അതിന് പുറകേ പോവേണ്ടതില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യുഡിഎഫിന് ഇപ്പോള്‍ വോട്ട് കിട്ടാനുള്ള മാര്‍ഗ്ഗമായി ഈ വിഷയത്തെ കാണുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫ് ഈ വിഷയം ചര്‍ച്ചയാക്കിയിരുന്നുങ്കിലും ഒരു നേട്ടവുമുണ്ടായില്ല. സുപ്രീം കോടതി വിധിവരുമ്പോള്‍ സര്‍ക്കാര്‍ എല്ലാവരുമായി ആലോചിച്ച് നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ കുടുക്കാനുള്ള പ്രതിപക്ഷത്തിന്റെ തന്ത്രത്തില്‍ വീഴുകയാണെന്നാണ് ഈ വിവാദങ്ങളിലൂടെ വ്യക്തമാവുന്നത്.

Tags: